വെള്ളാങ്ങല്ലൂരിൽ അജ്ഞാതജീവിയുടെ കടിയേറ്റ അഞ്ച് ആടുകൾ ചത്തു. ഗ്ലാമർ പെട്രോൾ പമ്പിന്റെ എതിർവശത്ത് കണ്ണൂരുപറമ്പിൽ മോഹനൻ വളർത്തുന്ന ആടുകളാണ് ആടുകളാണ് ചത്തത്. ചൊവ്വാഴ്ച പുലർച്ചെ മൂന്നുമണിയോടെ കൂട്ടിൽനിന്നും ഒച്ചകേട്ട് നോക്കിയപ്പോൾ എന്തോ ഓടിപ്പോകുന്ന ശബ്ദം കേട്ടതായി വീട്ടുകാർ പറഞ്ഞു.
ഇൗ ജീവിയുടെ ആക്രമണത്തിൽ കടിയേറ്റ ഏഴ് ആടുകളിൽ അഞ്ചെണ്ണമാണ് ചത്തത്. കൂലിപ്പണിക്കാരനായ മോഹനന് അസുഖം മൂലം ജോലിക്ക് പോകാനാവാത്ത സാഹചര്യത്തിലാണ് ജീവിത ചെലവുകൾ നടത്താനായി ആടുകളെ വളർത്താൻ തുടങ്ങിയത്. സംഭവത്തിൽ 30,000 രൂപയിലധികം നഷ്ടം ഉണ്ടായതായി മോഹനൻ പറഞ്ഞു.