സംസ്ഥാനത്ത് മെയ് 26 മുതൽ നടത്താനിരുന്ന എസ്എസ്എൽസി, ഹയർസെക്കന്ററി പരീക്ഷകൾ മാറ്റും. ജൂൺ ആദ്യ വാരത്തിൽ കേന്ദ്രമാർഗനിർദേശം വന്നതിനുശേഷം പരീക്ഷാ തീയതി തീരുമാനിക്കുമെന്ന് ഇന്നു നടന്ന മന്ത്രിസഭാ യോഗത്തിൽ ധാരണയായി.
നാലാംഘട്ട ലോക്ക്ഡൗൺ അവസാനിക്കുന്നതുവരെ പരീക്ഷകൾ നടത്തില്ല. ജൂൺ ആദ്യ ആഴ്ച്ചയിൽ പരീക്ഷകൾ നടത്താൻ കഴിയുമെന്നാണ് നിലവിൽ പ്രതീക്ഷിക്കുന്നത്.