വീട്ടിൽ വാറ്റുചാരായം വില്പന നടത്തിയ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. പഴയന്നൂർ പോലീസിന് ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ റെയ്ഡിലാണ് എളനാട് തൃക്കണായ നരികുണ്ട് ആലിക്കാപ്പറമ്പിൽ വീട് വിനോദ് (41) എന്ന മണികണ്ഠനെ അറസ്റ്റ് ചെയ്തത്.
വീടിനു പിറകുവശത്തെ കുളിമുറിയിൽനിന്ന് ഒരു ലിറ്റർ ചാരായവും 30 ലിറ്ററോളം വാഷും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു. പഴയന്നൂർ സി.ഐ. പി.സി. ചാക്കോയുടെ നേതൃത്വത്തിൽ എസ്.ഐ. കെ.ജി. ജയപ്രദീപ്, ഡിജോ വാഴപ്പിള്ളി, മനു, സുബിൻ എന്നിവരാണ് റെയ്ഡ് നടത്തിയത്. കോടതിയിൽ ഹാജരാക്കിയ
പ്രതിയെ റിമാൻഡ് ചെയ്തു.