സംസ്ഥാനത്ത് ഇന്ന് കോവിഡ്-19 സ്ഥിരീകരിച്ചത് 12 പേർക്കാണ്. ആരുടെയും പരിശോധനാഫലം നെഗറ്റീവ് ആയിട്ടില്ല. ഇന്ന് രോഗം സ്ഥിരീകരിച്ച എല്ലാവരും പുറത്തുനിന്നും വന്നവരാണ്. സംസ്ഥാനത്ത് സമൂഹ വ്യാപനം നടന്നിട്ടില്ല എന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്താകെ 72000 പേരാണ് നിരീക്ഷണത്തിൽ കഴിയുന്നത്.
കണ്ണൂർ ജില്ലയിലെ അഞ്ച് പേരും മലപ്പുറത്ത് മൂന്നു പേരും പത്തനതിട്ട, ആലപ്പുഴ തൃശൂർ ജില്ലകളിൽ ഒരാൾ വീതവുമാണ് ഇന്ന് വൈറസ് ബാധിതരായത്. ഇതിൽ നാലുപേർ വിദേശത്തുനിന്നു വന്നവരാണ്. മറ്റു സംസ്ഥാനങ്ങളിൽനിന്നു വന്നവർ എട്ട് പേരാണ്.