മോട്ടോർവാഹന വകുപ്പിൽ ഇനി ഇ ടോക്കൺ സംവിധാനം പ്രാബല്യത്തിൽ..

കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ വിവിധ ആവശ്യങ്ങൾക്ക് ഓഫീസിൽ എത്തുന്നവരുടെ തിരക്ക് നിയന്ത്രിക്കുന്നതിന് ഇ ടോക്കൺ സംവിധാനം ഏർപ്പെടുത്തി മോട്ടോർ വാഹനവകുപ്പ്.

ലോക്ക്ഡൗണിനെ തുടർന്ന് രണ്ടുമാസമായി വാഹന പരിശോധനകൾ, ലൈസൻസ് ടെസ്റ്റ് എന്നിവ നിർത്തിവെച്ചിരിക് കുകയായിരുന്നു. ഓഫീസുകളുടെ പ്രവർത്തനം ക്രമേണ പുനരാരംഭിക്കുന്നതിന്റെ ഭാഗമായാണ് ഇ-ടോക്കൺ സംവിധാനം ഏർപ്പെടുത്തിയിരിക്കുന്നത്.

കഴിഞ്ഞ ദിവസം മുതലാണ് ഇ-ടോക്കൺ സംവിധാനം പ്രാബല്യത്തിൽ വന്നത്.
നിലവിൽ വാഹന രജിസ്ട്രേഷൻ, ഫിറ്റ്നസ് പരിശോധന, രജിസ്ട്രേഷൻ പുതുക്കൽ, ആൾട്ടറേഷൻ എന്നിവ മാത്രമാണ് പുനരാരംഭിക്കുന്നത്. ഈ ആവശ്യങ്ങൾക്ക് എത്തുന്നവർ നിർബന്ധമായും മോട്ടോർ വാഹന വകുപ്പിന്റെ www.mvd.kerala.gov.in എന്ന വെബ്സൈറ്റിൽ ഓൺലൈനായി ഇ-ടോക്കൺ എടുക്കേണ്ടതാണ്.

ഇതോടെ ഓഫീസിൽ വരുന്നതിനുള്ള തീയ്യതി, സമയം എന്നിവ രേഖപ്പെടുത്തിയ പാസ് ലഭിക്കും. അതേ സമയം ഫെബ്രുവരി ഒന്നിന് ശേഷം കാലവധി തീർന്ന ലൈസൻസ്, രജിസ്ട്രേഷൻ, പെർമിറ്റ് തുടങ്ങിയ രേഖകളുടെ കാലാവധി ജൂൺ 30 വരെ നീട്ടിയിട്ടുണ്ട്.

ആളുകൾ ഓഫീസ് സന്ദർശനം കഴിവതും ഒഴിവാക്കണമെന്നും മോട്ടോർവാഹന വകുപ്പിന്റെ സേവനങ്ങൾക്ക് ഓൺലൈൻ സൗകര്യം കൂടുതൽ പ്രയോജ നപ്പെടുത്തണമെന്നും അധികൃതർ അറിയിച്ചു.