ഓൺലൈൻ മദ്യവില്പന ആപ്പ് ഗൂഗിളിന്റെ അനുമതി ഉടനെ..

കേരളത്തിൽ ഓൺലൈനായി മദ്യവിൽപ്പന ആരംഭിച്ചാൽ നിലവിൽ നിർത്തലാക്കിയ തുടർന്നുള്ള നഷ്ടങ്ങൾ ഉണ്ടാകാതെ പരിഹരിക്കാനാകുമെന്ന് റിപ്പോർട്ട്. മദ്യവില്പന ഓൺലൈനായി നടത്താനുള്ള ആപ്പ് ഗൂഗിളിനെ വെരിഫിക്കേഷന് വേണ്ടി അയച്ചിട്ടുണ്ട്. സാധാരണഗതിയിൽ ഒരു ദിവസം കൊണ്ട് തന്നെ എന്നെ മറുപടി ലഭിക്കാൻ സാധ്യത ഉള്ളതാണ്. എന്നാൽ ഇപ്പോൾ ഒരു ദിവസം കഴിഞ്ഞ് മറുപടി ലഭിച്ചിട്ടില്ല അതുകൊണ്ട് തന്നെ ഉടനെ ഇന്ന് തന്നെ ലഭിക്കും എന്ന പ്രതീക്ഷയിലാണ് ആപ്പ്.

50 ലക്ഷത്തോളം പേർക്ക് വരെ ഒരുമിച്ചു ഉപയോഗിക്കാൻ പ്രാപ്തമായ ഈ ആപ്പ് ഗൂഗിളിനെ അനുമതി ലഭിച്ചാൽ ഉടനെ പ്ലേസ്റ്റോറിൽ ലഭ്യമാകും. രാവിലെ 9 മുതൽ വൈകിട്ട് 5 വരെയാണ് ബീവറേജ് പ്രവർത്തിക്കുക. ദിവസം 7 ലക്ഷം പേരാണ് മദ്യം വാങ്ങുന്നത്.

ഓൺലൈനായി ആപ്പിലൂടെ മദ്യം ഓർഡർ ചെയ്താൽ അനുവദിച്ച സമയത്ത് അത് പോയി വാങ്ങുന്ന രീതിയിലാണ് ഓൺലൈൻ വിൽപന തയ്യാറാക്കിയിട്ടുള്ളത്. എന്നാൽ ഒരാൾക്ക് ഒരു ദിവസം മൂന്നു ലിറ്റർ വരെയാണ് അനുവദിച്ചിട്ടുള്ളത്. ഒരു പ്രാവശ്യം വാങ്ങിക്കഴിഞ്ഞാൽ വ്യക്തിക്ക് പിന്നീട് വാങ്ങണമെങ്കിൽ അഞ്ചു ദിവസം കാത്തിരിക്കേണ്ടിവരും. അതിനുശേഷം മാത്രമേ വീണ്ടും വാങ്ങാൻ അനുവദിക്കുകയുള്ളൂ.