കോവിഡ് റിസൾട്ട് വന്നു. ഇരുവരും ഉപവാസം തുടരും.

പാസില്ലാതെ വാളയാറിൽ വന്ന ഒരാൾക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് ആ കാലയളവിൽ വാളയാർ സന്ദർശിച്ചിരുന്ന എംഎൽഎ അനിൽ അക്കരയും എംപി ടി എൻ പ്രതാപനും ക്വാറന്റൈൻ പോകണമെന്ന് ആരോഗ്യ വകുപ്പ് നിർദേശിചിരുന്നു. ഇതേരീതിയിൽ പരുപാടികളിൽ പങ്കെടുത്ത എസി മൊയ്തീൻ ക്വാറന്റൻ പോകേണ്ടതില്ല എന്ന ആരോഗ്യ വകുപ്പ് നിർദ്ദേശത്തെ തുടർന്ന് ഇപ്പോൾ എംപിയും എംഎൽഎയും ഉപവാസത്തിലുമാണ്.

എന്നാൽ ഇന്ന് ഇരുവർക്കും കോവിഡ് പരിശോധന ഫലം ലഭിച്ചു. കോവിഡ് ഇല്ല എന്ന് സ്ഥിരീകരിച്ചു കൊണ്ടുള്ള റിസൾട്ട് ആരോഗ്യവകുപ്പ് നേരിട്ട് വിളിച് അറിയിച്ചതായി നേതാക്കൾ അറിയിച്ചു. എന്നാൽ നിലവിലുള്ള ഉപവാസം തുടരാനാണ് രണ്ടുപേരുടെയും തീരുമാനം.