പുതുശ്ശേരി പനമന മുതൽ മിത്രാനന്ദപുരം ക്ഷേത്രം ഭാഗത്തേക്കുള്ള പാടത്തിനു കുറുകെ നിർമിച്ച റോഡ് നെടുകെ പിളർന്നു. കരിങ്കൽ കെട്ടി നിർമിച്ച റോഡിന്റെ രണ്ടു ഭാഗത്തും കഴിഞ്ഞ പ്രളയത്തിൽ ജലനിരപ്പ് ഉയർന്നിരുന്നു.
ഇതേത്തുടർന്ന് റോഡിന് താഴെയുള്ള മണ്ണൊലിച്ചുപോയതാണ് വിണ്ടുകീറിയതിന് കാരണമായി കണക്കാക്കുന്നത്. റോഡിൽ നിന്നും പുഴയിലേക്ക് അധികം ദൂരമില്ല എന്നതിനാൽ കലുങ്ക് നിർമിച്ച് വെള്ളം ഒഴുകിപ്പോകാനുള്ള സംവിധാനമുണ്ടായാൽ മാത്രമേ കാര്യമുള്ളൂ. അല്ലാത്ത പക്ഷം റോഡ് തകരുക തന്നെ ചെയ്യുമെന്നാണ് നിരീക്ഷണം. ഇത് സംബന്ധിച്ച് മറ്റ് ആശങ്കകൾ വേണ്ടതില്ല.