ചുങ്കത്ത് അഴുകിയ മീൻ കച്ചവടത്തിന്..

ചെറുതുരുത്തി ചുങ്കത്ത് നിന്നും അഴുകിയ മീൻ പിടിച്ചെടുത്ത് നശിപ്പിച്ചു. വൈകീട്ട് ആറുമണിയോടെ വാഹനങ്ങളിൽ കൊണ്ടുവന്നു വിറ്റ 10 കിലോയോളം വരുന്ന മീനാണ് പിടിച്ചെടുത്ത്‌ നശിപ്പിച്ചത്.

വള്ളത്തോൾ നഗർ ആരോഗ്യവകുപ്പ് വിഭാഗത്തിലെ ഡോ. എ.വി.സുരേഷ്, ഹെൽത്ത് ഇൻസ്പെക്ടർ എം.എം.രാജീവ് എന്നിവരടങ്ങുന്ന സംഘത്തിന് അഴുകിയ മീൻ വിൽപന നടക്കുന്നുണ്ടെന്ന രഹസ്യവിവരം ലഭിച്ചതിനെ തുടർന്നാണ് പരിശോധന നടത്തി നടപടി സ്വീകരിച്ചത്.