ജില്ലയിൽ 6750 പേരാണ് കോവിഡ് 19 നിരീക്ഷണത്തിൽ കഴിയുന്നത്. 6719 പേർ വീടുകളിലും 31 പേർ ആശുപത്രിയിലുമാണ് നിരീക്ഷണത്തിൽ തുടരുന്നത്. തിങ്കളാഴ്ച നിരീക്ഷണത്തിന്റെ ഭാഗമായി രണ്ടുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ടുപേരെ ഡിസ്ചാർജ് ചെയ്യുകയും ചെയ്തു.
തിങ്കളാഴ്ച അയച്ച 18 സാമ്പിളുകൾ ഉൾപ്പെടെ ഇതുവരെ 1545 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു. അതിൽ 1527 സാമ്പിളുകളുടെ ഫലം വന്നിട്ടുണ്ട്. 18 എണ്ണത്തിന്റെ ഫലം കൂടി ലഭിക്കാനുണ്ട്.