ചാരായവും വാഷും പിടികൂടി..

വൈറ്റിലപ്പാറ : വീടിനുള്ളിൽ നിന്ന് ചാരായവും വാഷുമായി യുവാവിനെ അറസ്റ്റ് ചെയ്തു. വൈറ്റിലപാറ കമ്മ്യൂണിറ്റി ഹാൾ കോളനിയിൽ താമസിക്കുന്ന കൈതരാത്ത് ലൈജൊ (33) നെയാണ് വാറ്റ് അതിരപ്പള്ളി പോലീസ് പിടികൂടിയത്.പ്രതിയെ കോടതിയിൽ ഹാജരാക്കി.

10 ലിറ്റർ വാഷും ഒരു കുപ്പി ചാരായവും ഇയാളിൽ നിന്ന് പിടിച്ചെടുത്തു. സി ഐ പ്രശാന്ത് ക്ലിന്റിന്റെ നേതൃത്വത്തിൽ വീടുകളിൽ നടത്തിയ പരിശോധനയിലാണ് അടുക്കളയിൽ സൂക്ഷിച്ചിരുന്ന വാഷും ചാരായവും വാറ്റ് ഉപകരണങ്ങളും പിടിച്ചെടുത്തത്. ഒറ്റയ്ക്ക് താമസിക്കുന്ന ഇയാൾ വീട്ടിൽ തന്നെ വാറ്റ് നടത്തുകയായിരുന്നുവെന്നും സുഹൃത്തുക്കൾക്ക് വിൽപ്പന നടത്തിയിരുന്നുവെന്നും പോലീസ് പറഞ്ഞു.