മദ്യലഹരിയിൽ വീട് വീടുകയറി ആക്രമണം: വൃദ്ധ ദമ്പതിമാർക്കും മകനും പരിക്ക്..

വഴക്കുമ്പാറ : വീടുകയറി ആക്രമിച്ചതിനെ തുടർന്ന് വൃദ്ധ ദമ്പതിമാർക്കും മകനും പരിക്ക്. അയൽവാസിയായ യുവാവ് മദ്യലഹരിയിൽ വീട്ടിലേക്ക് കയറി വരികയും ഇവരെ ക്രൂരമായി മർദ്ദിക്കുകയുമായിരുന്നു. ഇല്ലിമൂട്ടിൽ ജോബ്, ഭാര്യ ഏലിയാമ്മ, മകൻ സിജു എന്നിവരെ പരിക്കേറ്റതിനെ തുടർന്ന് എന്നിവരെ പട്ടിക്കാട് സ്വകാര്യആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പരിക്കേറ്റ സിജു മാനസിക വെല്ലുവിളി നേരിടുന്ന ആളാണ്. ഇവരെ മർദ്ദിച്ചതിന് ശേഷം വീടിന്റെ എല്ലാ ജനലുകളും തല്ലിത്തകർക്കുകയും വാതിൽ ചവിട്ടി പൊളിക്കാനും ശ്രമിച്ചു. പോലീസ് സ്ഥലത്തെത്തിയെങ്കിലും മദ്യലഹരിയിൽ അബോധാവസ്ഥയിൽ കിടക്കുന്ന ആളെ അറസ്റ്റ് ചെയ്യാൻ ആകാത്തതിനാൽ അടുത്തദിവസം ഇയാളോട് സ്റ്റേഷനിൽ ഹാജരാകാൻ പറഞ്ഞു. യുവാവ് സമാനമായ രീതിയിൽ മറ്റു വീടുകളിലും ഇതുപോലെ ആക്രമണം നടത്തിയിട്ടുണ്ട് നാട്ടുകാർ പോലീസിന് മൊഴി നൽകി.