സമ്പൂർണ ലോക് ഡൗൺ ആയ ഇന്നലെ നിയന്ത്രണം ലംഘിച്ച് മലക്കപ്പാറയിലേക്ക് വന്ന പിക്കപ്പ് വാൻ പോലീസ് പിടിച്ചെടുത്തു. പിക്കപ്പിൽ സഞ്ചരിച്ച രണ്ടു പേരെ അറസ്റ്റ് ചെയ്തു. കോതമംഗലം സ്വദേശികളായ വെണ്ടുവഴി പുത്തൻപുരയിൽ ഹമീദ് (45), കറുകടം അക്കരമറ്റം വിഷ്ണു (20) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. വ്യാപാര ആവശ്യങ്ങൾക്കായി പെരുമ്പാവൂരിൽനിന്ന് വാൽപ്പാറയിലേക്ക് പോകാൻ ശ്രമിക്കവെ ആണ് പോലീസിന്റെ പിടിയിലായത്.