വരന്തരപ്പിള്ളിയിലെ വാറ്റ് കേന്ദ്രത്തിൽ നാടൻതോക്കും വെടിമരുന്നും..

വരന്തരപ്പിള്ളിയിലെ ചാരായ വാറ്റ് കേന്ദ്രത്തിൽ നടന്ന റെയ്ഡിൽ തിര നിറച്ച നാടൻതോക്കും വെടിമരുന്നും പിടികൂടി. സംഭവ സ്ഥലത്തു നിന്നും ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു.

സംഭവസ്ഥലത്ത് രണ്ടുപേരാണ് ഉണ്ടായിരുന്നത്. ഒരാൾ പോലീസിനെ കണ്ടതോടെ ഓടി രക്ഷപ്പെട്ടു.
വരന്തരപ്പിള്ളി പൗണ്ട് ശിവജി നഗർ വെട്ടിയാട്ടിൽ ശ്യാമാണ് അറസ്റ്റിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

സമ്പൂർണ്ണ ലോക്ക് ഡൗൺ ആയ ഇന്നലെ വീട്ടിൽ ചാരായ വിൽപ്പന നടക്കുന്നുവെന്ന രഹസ്യ വിവരത്തെ തുടർന്നായിരുന്നു പരിശോധന നടത്തിയത്. നായാട്ടിന് ഉപയോഗിക്കുന്ന നാടൻ തോക്കാണ് ഇവിടെ നിന്നും പിടിച്ചെടുത്തത്. കൂടാതെ ഒന്നര ലിറ്റർ ചാരായവും വാറ്റുപകരണങ്ങളും ഇവിടെ നിന്ന് പിടിച്ചെടുത്തു.