ചാലക്കുടി നഗരസഭാ പരിധിയിൽ 167 പേർ നിരീക്ഷണത്തിൽ..

ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയ 167 പേരാണ് ചാലക്കുടി നഗരസഭാ പ്രദേശത്ത് നിരീക്ഷണത്തിൽ കഴിയുന്നത്. വീടുകളിൽ 149 പേരും പോട്ട ആശ്രമത്തിൽ 18 പേരുമാണ് നിരീക്ഷണത്തിൽ കഴിയുന്നത്.

നഗരസഭയുടെ നേതൃത്വത്തിലാണ് നിരീക്ഷണ സംവിധാനം ഒരുക്കിയിട്ടുള്ളത്. മുരിങ്ങൂർ ഡിവൈൻ ധ്യാനകേന്ദ്രത്തിൽ വിദേശത്ത് നിന്നും തിരിയെത്തിയ പ്രവാസികളായ 99 പേരാണ് ക്വാറന്റൈനിലുള്ളത്.