ഇന്ത്യയിൽ ലോക്ക്ഡൗണ്‍ മെയ് 31 വരെ നീട്ടി….

കൊറോണവൈറസിന്റെ വ്യാപനം തടയുന്നതിനായി രാജ്യവ്യാപകമായി പ്രഖ്യാപിച്ച ലോക്ക് ഡൗൺ മെയ് 31 വരെ നീട്ടി. മൂന്നാംഘട്ട ലോക്ക്ഡൗണ്‍ ഇന്ന് അര്‍ദ്ധരാത്രിയോടെ അവസാനിക്കുന്ന സാഹചര്യത്തിലാണ് ലോക്ക് നീട്ടുന്നത്. ഇത് സംബന്ധിച്ച ഔദ്യോഗിക അറിയിപ്പും മാർഗനിർദേശങ്ങളും കേന്ദ്ര ആഭ്യന്തര മന്ത്രാലയം അൽപ സമയത്തിനുള്ളിൽ പുറത്തിറക്കു മെന്നാണ് പ്രാഥമിക സൂചന. ഇൗ ഘട്ടത്തിൽ‍ നിന്ന് ഏറെ വ്യത്യസ്ത മായിരിക്കും 18 മുതല്‍ തുടങ്ങുന്ന നാലാം ഘട്ട ലോക്ക്ഡൗണ്‍. കൂടുതൽ ഇളവുകൾ എല്ലാ മേഖലയിലും ഉണ്ടാവും.