കലാമണ്ഡലം ലേഡീസ് ഹോസ്റ്റൽ ക്വാറന്റൈൻ കേന്ദ്രമാക്കി..

ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തുന്നവർക്ക് 14 ദിവസത്തെ നിരീക്ഷണത്തിലിരിക്കാൻ കലാമണ്ഡലം ലേഡീസ് ഹോസ്റ്റൽ ക്വാറന്റൈൻ കേന്ദ്രമാക്കി. വെള്ളിയാഴ്ച വൈകിട്ട് പോത്തന്നൂരിൽ നിന്ന് എത്തിയ സ്ത്രീയും ഒന്നര വയസ്സുള്ള കുഞ്ഞും വയോധികനായ പിതാവും അടങ്ങുന്ന മൂന്നംഗ കുടുംബത്തിനാണ് ഹോസ്റ്റൽ തുറന്നു കൊടുത്തത്.

ഇന്ന് വാൽപ്പാറ സ്വദേശിയായ ഒരാളും കൂടി ഇതര സംസ്ഥാനത്തു നിന്ന് ഹോസ്റ്റലിൽ ക്വാറന്റീനിൽ എത്തിയിട്ടുണ്ട്. ലേഡീസ് ഹോസ്റ്റലിലെ 10 മുറികളാണ് ക്വാറന്റൈൻ കേന്ദ്രമാക്കാൻ സജ്ജീകരിച്ചത്. ഇതര സംസ്ഥാനങ്ങളിൽ നിന്ന് എത്തുന്നവർക്ക് മാത്രമായാണ് കേരള കലാമണ്ഡലം ലേഡീസ് ഹോസ്റ്റലിനെ ക്വാറന്റൈൻ കേന്ദ്രമാക്കിയത്.