അളവിൽ തട്ടിപ്പ്; റേഷൻ കടക്കെതിരെ നടപടി..

റേഷൻ വിഹിതം അളവ് കുറച്ച് നൽകിയതിനെ തുടർന്ന് പെരിഞ്ഞനത്ത് റേഷൻകടയ്‌ക്കെതിരെ നടപടി. പെരിഞ്ഞനം വെസ്റ്റ്, ഓണപ്പറമ്പ് പ്രദേശത്ത് പ്രവർത്തിക്കുന്ന 156-ആം നമ്പർ റേഷൻ കടയ്‌ക്കെതിരെയാണ് ലീഗൽ മെട്രോളജി വകുപ്പ് കേസെടുത്തത്. കടയിൽ നിന്നും വിറ്റു കൊണ്ടിരുന്ന സാധനങ്ങൾ അളവിൽ കുറവാണെന്ന പരാതിയിൽ നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് കണ്ടെത്തിയത്.

കടയിൽ നിന്ന് നൽകിയ അഞ്ച് കിലോ ഗോതമ്പിൽ 155 ഗ്രാമും 20 കിലോ അരിയിൽ 810 ഗ്രാമും കുറവ് കണ്ടെത്തി. ലീഗൽ മെട്രോളജി ഇൻസ്പെക്ടർ അഭിലാഷ് കെ എസ്, ഇൻസ്‌പെക്റ്റിങ്ങ് അസിസ്റ്റന്റ് കെ ആർ ജയൻ, ഷിജോ എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നൽകി.