ഇതര സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേക്ക് വന്നിട്ടുള്ളവരും, മെഡിക്കൽ ബോർഡ് ക്വാറന്റൈൻ ശുപാർശ ചെയ്തിട്ടുള്ളവരും ക്വാറന്റൈൻ ചട്ടങ്ങൾ ലംഘിക്കാതെ വീടുകളിൽ തന്നെ തുടരുന്നു എന്ന് പൊലീസ് ഉറപ്പുവരുത്തും. ഇവരുടെ വീടുകളിൽ ജനമൈത്രി ബീറ്റ് പോലീസുദ്യോഗസ്ഥർ സന്ദർശനം നടത്തി, വിവരങ്ങൾ ശേഖരിച്ചു വരികയാണ്.
അതിർത്തികടന്ന് ജില്ലയിൽ പ്രവേശിക്കുന്നവരുടെ പൂർണവിവരങ്ങൾ ജില്ലാ പോലീസ് ഓഫീസിൽ ലഭ്യമാണ്. ഇത് ക്രോഡീകരിച്ച് ക്വാറന്റൈനിൽ കഴിയുന്നവരെ നിരീക്ഷിക്കാൻ പ്രത്യേക സംവിധാനം നടപ്പിലാക്കി യിരിക്കുകയാണ് ജനമൈത്രി പൊലീസ്. ഇങ്ങനെ കോവിഡ്-19 ക്വാറന്റൈൻ ചട്ടലംഘനം നടത്തുന്നവർക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കാനാണ് തീരുമാനം.