പശ്ചിമഘട്ടത്തിൽ നിന്നും വിരുന്നുകാരെത്തി..

തുമ്പൂർമുഴി ഉദ്യാനത്തിൽ ഇനി ശലഭകാലമാണ്. മെയ് മുതൽ ആഗസ്റ്റ് വരെയുള്ള സമയത്ത് വിരുന്നെത്തുന്ന ദേശാടന ചിത്രശലഭങ്ങളാണ് ചാലക്കുടി പുഴയുടെ തീരങ്ങളിലും, തുമ്പൂർ മുഴി ഉദ്യാനത്തിലും എത്തിയത്. ഇൗ സമയങ്ങളിൽ പടിഞ്ഞാറ് നിന്നും കിഴക്കോട്ട് വീശുന്ന കാറ്റ് ചിത്രശലഭങ്ങളുടെ ദേശാടനത്തിന് സഹായിക്കും.

മൺസൂൺ മഴക്ക് മുൻപായി പശ്ചിമ ഘട്ടത്തിന്റെ ഉയർന്ന ഭാഗത്തെ മല നിരകളിൽ നിന്നും ഇവ ചാലക്കുടി പുഴയുടെ തീരത്തേക്ക് സഞ്ചരിക്കും. നീലക്കടുവയും, കിളിവാലനും, മഞ്ഞപ്പട്ട് വിരിക്കുന്ന തകരമുത്തിയും ദേശാടന കാലത്ത് നാടിന് വിസ്മയക്കാഴ്ചയാണ്.