ലോക്ക് ഡൗൺ മൂലം അടച്ചിട്ട മദ്യ വിൽപന ശാലകൾ ബുധനാഴ്ചയോ വ്യാഴാഴ്ചയോ വീണ്ടും തുറക്കാൻ ധാരണയായി. എല്ലാ ഒരുക്കങ്ങളും പൂർത്തിയായതിന് ശേഷം മദ്യ വിൽപ്പന തുടങ്ങിയാൽ മതിയെന്നാണ് ഗവൺമെന്റ് നിലപാട്.
അതിനാൽ മദ്യം പാർസലായി വാങ്ങാനുള്ള വേർച്വൽ ക്യൂവിന്റെ ആപ്പ് തയ്യാറായി.ചൊവ്വാഴ്ച ആപ്പിന്റെ ട്രയൽ റൺ നടത്തി കാര്യക്ഷമത പരിശോധിക്കും. കൊച്ചിയിലെ ഫെയർ കോഡ് എന്ന സ്റ്റാർട്ട്അപ് സ്ഥാപനമാണ് ആപ്പ് നിർമ്മിച്ചത്.