പെരുവനം ചിറ കാണാൻ ലോക്ക് ഡൗൺ ലംഘിച്ച് നിരവധിയാളുകൾ..

പെരുവനം ചിറ തുറന്നപ്പോൾ ലോക്ക് ഡൗൺ ലംഘിച്ച് ഒത്തുകൂടിയ 50 പേർക്കെതിരെ പോലീസ് കേസെടുത്തു. മീൻ പിടിക്കാനും ചിറ കാണാനും വേണ്ടി നൂറു കണക്കിന് ജനങ്ങളാണ് ഇവിടെയെത്തിയത്. ഇതിനിടെ ചിറ തുറക്കാൻ പഞ്ചായത്ത് നിയോഗിച്ച തൊഴിലാളിക്ക് മർദ്ദനത്തിൽ പരിക്കേൽക്കുകയും ചെയ്തു. ഇദ്ദേഹത്തെ ചേർപ്പിലെ ഗവൺമെന്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ചിറ തുറക്കുമ്പോഴുള്ള ആളുകളുടെ തള്ളിക്കയറ്റം തടയാനായി പോലീസ് സംരക്ഷണം ആവശ്യപ്പെട്ടിരുന്നു. എന്നാൽ പോലീസ് ആളുകളെ ഒഴിപ്പിക്കുന്നതിന് പകരം മീൻ വാങ്ങി മടങ്ങുകയാണ് ചെയ്തതെന്ന് പഞ്ചായത്ത് പ്രസിഡൻറ് സി കെ വിനോദ് ആരോപിച്ചു. സംഭവത്തിൽ 29 പേർക്ക് നോട്ടീസ് അയച്ചിട്ടുണ്ട്.