പഴകിയ പാലിൽ പാർസൽ ജ്യൂസ്; ബേക്കറിക്കെതിരെ നടപടി..

കാലാവധി കഴിഞ്ഞ പാക്കറ്റ് പാൽ ഉപയോഗിച്ച് ജ്യൂസ്‌ ഉണ്ടാക്കി വിൽപന നടത്തിയ തിരുവില്വാമലയിലെ ബേക്കറിക്കെതിരേ നടപടി. ഭക്ഷ്യസുരക്ഷാവകുപ്പ് നടത്തിയ പരിശോധനയിലാണ്‌ പഴകിയ പാൽ കണ്ടെത്തിയത്.

പാർസൽ ജ്യൂസ്‌ നൽകിയിരുന്ന ഇവിടെനിന്ന്‌ കാലാവധി കഴിഞ്ഞ 21 പാക്കറ്റ് പാലാണ്‌ പിടിച്ചെടുത്ത്‌ നശിപ്പിച്ചത്. സൂപ്പർ മാർക്കറ്റുകളിലും മത്സ്യമാർക്കറ്റുകളിലും പാർസൽ ജ്യൂസ്‌ വിതരണശാലകളിലും കഴിഞ്ഞ ദിവസം പരിശോധന നടത്തിയിരുന്നു. ഫുഡ്‌ സേഫ്റ്റി ഓഫീസർമാരായ വി.കെ. പ്രദീപ്കുമാർ, ലിഷ എന്നിവർ പരിശോധനയ്ക്ക്‌ നേതൃത്വം നൽകി.