ലോക്ക് ഡൗൺ ലംഘനം; ജില്ലയിൽ ഇന്ന് 86 കേസുകൾ

സംസ്ഥാനത്ത് ലോക്ക് ഡൗൺ ലംഘനം തുടരുകയാണ്. ചെറിയ രീതിയിൽ കുറവുണ്ടെങ്കിലും ആളുകൾ വലിയ തോതിൽ ജാഗ്രത കുറവ് കാണിക്കുന്നുണ്ടെന്ന് കണക്കുകളിൽ നിന്നും വ്യക്തമാണ്.

ലോക്ക് ഡൗൺ ലംഘിച്ച് യാത്ര ചെയ്തതിന് ഇന്ന് ജില്ലയിൽ 86 കേസുകൾ രജിസ്റ്റർ ചെയ്തു. 171 പേരെയാണ് അറസ്റ്റ് ചെയ്തത്. 51 വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു. സംസ്ഥാനത്ത് ആകെ 1451 പേർക്കെതിരെയാണ് കേസെടുത്തത്. മാസ്ക് ധരിക്കാത്തതിന് മാത്രം 2288 കേസുകൾ സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തു.