ലോക്ക് ഡൗണിലും കാർഷിക സർവകലാശാലയാണ് മിന്നും താരം..

ലോക്‌ ഡൗൺ കാലത്തും വിശ്രമമില്ലാതെ കേരളത്തിന്റെ കാർഷിക സമൃദ്ധിക്കായി പൊരുതുകയാണ് കാർഷിക സർവകലാശാല. രണ്ടു ലക്ഷത്തിലേറെ തൈകളും 1500 കിലോഗ്രാമിലധികം പച്ചക്കറി വിത്തുകളുമാണ് സർവകലാശാല വിപണന കേന്ദ്രത്തിലൂടെ വിറ്റഴിച്ചത്.

തെങ്ങ്, ടിഷ്യു കൾച്ചർ വാഴ, ജാതി തുടങ്ങിയവയും കാർഷിക ജൈവ കാർഷികോപാധികളുടെയും വിൽപ്പന നടന്നു.
വരാനിരിക്കുന്ന കാർഷിക സീസണിൽ ആവശ്യമായ നടീൽവസ്തുക്കൾ, വിത്തുകൾ, ജൈവവളങ്ങൾ എന്നിവ ഉൽപ്പാദിപ്പിക്കാനും നടപടിയായി. ഭക്ഷ്യ ക്ഷാമം ഇല്ലാതിരിക്കാൻ കേരളത്തെ ഭക്ഷ്യ സ്വയം പര്യാപ്തത യിലേക്ക് നയിക്കുകയാണ് കാർഷിക സർവകലാശാല.