പത്തൊമ്പതുകാരിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

പ്രണയം നടിച്ച് പത്തൊമ്പതുകാരിയെ ലൈംഗികമായി പീഢിപ്പിച്ച മാടക്കത്ര കൊണവക്കാട്ടിൽ‍ രതീഷിനെ (38) പോലീസ് അറസ്റ്റ് ചെയ്തു. വനിതാ പോലീസ് സ്റ്റേഷൻ‍ സബ്ബ് ഇന്‍സ്പെക്ടർ‍ സിന്ധു പി.വി യുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്..

2018 ല്‍ തൃശ്ശൂരിൽ‍ വച്ചാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസ്, സ്ത്രീകൾക്കെതിരെയുള്ള ഗൗരവമേറിയ കുറ്റകൃത്യമായതിനാൽ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിക്കുന്നതിന്, വനിതാ പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ സിന്ധുവിനെ സിറ്റി പോലീസ് കമ്മീഷണർ ആദിത്യ പ്രത്യേകം ചുമതലപ്പെടുത്തുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്‍റ് ചെയ്തു.