ഇന്ന് 16 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു.

ഇന്ന് സംസ്ഥാനത്ത് 16 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു.വയനാട് 5, മലപ്പുറം 4, ആലപ്പുഴ, കോഴിക്കോട് രണ്ടുവീതം, കൊല്ലം, പാലക്കാട്, കാസർകോട് ഒന്നുവീതം എന്നിങ്ങനെയാണ് പോസിറ്റീവ് ആയത്. ഇതിൽ ഏഴു പേർ വിദേശത്തു നിന്നു വന്നവരാണ്.

തമിഴ്നാട്ടിൽനിന്നു വന്ന നാലു പേർക്കും മുംബൈയിൽനിന്നു വന്ന രണ്ടു പേർക്കും രോഗബാധ ഉണ്ടായി മൂന്നു പേർക്ക് രോഗബാധ ഉണ്ടായത് സമ്പർക്കത്തിലൂടെയാണ്. ഇന്ന് ആരും രോഗമുക്തി നേടിയിട്ടില്ല. തിരുവനന്തപുരത്ത് കോവിഡ് അവലോകന യോഗത്തിന് ശേഷം പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.