കാറ്റിലും മഴയിലും പരിയാരം പഞ്ചായത്തിൽ വ്യാപക നാശം..

കഴിഞ്ഞ ദിവസമുണ്ടായ കാറ്റും മഴയും പരിയാരം പഞ്ചായത്തിലെ ഒന്നാം വാർഡിലെ എലിഞ്ഞിപ്രയിൽ വിതച്ചത് കനത്ത നാശനഷ്ടങ്ങൾ. നിരവധി സ്ഥലങ്ങളിൽ മരങ്ങളും വൈദ്യുത കാലുകളും കാറ്റിൽ നിലംപതിച്ചു. മരം വീണ് ഇറിഗേഷൻ കനാലിന് കേടുപാടുകൾ സംഭവിച്ചു. വാഴ, ജാതി, കവുങ്ങ് തുടങ്ങിയവയും വ്യാപകമായി നശിച്ചു. കോടശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഉഷ ശശിധരൻ, പരിയാരം ഗ്രാമപഞ്ചായത്തംഗം സിനി ഡേവിസ്, വില്ലേജ് ഓഫീസർ ഹരിദാസ് തുടങ്ങിയവർ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി.