പെരിങ്ങൽക്കുത്ത് സജ്ജമാകുന്നു ഏത് പ്രളയകാലവും നേരിടാൻ…

പ്രളയത്തിൽ നിറഞ്ഞൊഴുകിയ പെരിങ്ങൽക്കുത്ത് അണക്കെട്ടിൽ 1.40 കോടി രൂപയുടെ പദ്ധതിയാണ് നിർമാണപ്രവർത്തനങ്ങൾക്കായി തയ്യാറാക്കിയിരിക്കുന്നത്. മുൻ വർഷങ്ങളിൽ ഇരുവശത്തെയും മണ്ണ് വൻതോതിൽ ഒലിച്ചുപോയിരുന്നു. അതോടൊപ്പം അണക്കെട്ടിന്റെ വലതുഭാഗത്ത് 50 അടിയോളം ആഴമുള്ള വലിയ കുഴി രൂപപ്പെട്ടിരുന്നു. അണക്കെട്ടിന്റെ മുകളിലെ കൈവരികൾ, സംരക്ഷണഭിത്തികൾ, ലെറ്റുകൾ എന്നിവയുടെ പല ഭാഗങ്ങളും തകർന്നു. ഷട്ടറുകൾ, സ്ലൂയിസ് ഗേറ്റ്‌, തുറക്കുകയും അടയ്ക്കുകയും ചെയ്യുന്ന മോട്ടോറുകൾ എന്നിവ വലിയ മരങ്ങൾ വന്നിടിച്ച് നശിച്ചിരുന്നു.

വെള്ളം ഇറങ്ങിയപ്പോൾ അണക്കെട്ടിന് മുകളിൽ കൂറ്റൻമരങ്ങളും മുളങ്കൂട്ടവും വന്നടിഞ്ഞിരുന്നു. മേയ് അവസാനത്തോടെ പണികൾ പൂർത്തീകരിക്കുന്നതിനാണ് ഡാം സുരക്ഷാവിഭാഗം ലക്ഷ്യമിടുന്നത്. പ്രളയത്തിന്റെ അനുഭവം മുന്നിലുള്ളതിനാൽ സുരക്ഷാഭീഷണിയെ കരുതി 424 മീറ്റർ പരമാവധി സംഭരണശേഷിയുള്ള ഡാമിലെ ജലനിരപ്പ് 420 മീറ്ററിൽ നിലനിർത്തിയിരിക്കുകയാണ് ഇപ്പൊൾ.