മഴ കനക്കും; നാളെ യെല്ലോ അലേർട്ട്..

സംസ്ഥാനത്താകെ മഴ ശക്തമാവുകയാണ്. വരും ദിവസങ്ങളിൽ ജില്ലയിൽ മഴ ശക്തമാകുമെന്നാണ് കാലാവസ്ഥാ പ്രവചനം. ശനിയാഴ്ചയും തിങ്കളാഴ്ചയും ജില്ലയിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടിയോടുകൂടിയ മഴയ്ക്കാണ് സാധ്യത.

65-നും 110-നും ഇടയ്ക്ക് മില്ലീമീറ്റർ മഴ പെയ്യുമെന്നാണ് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്. യെല്ലോ അലർട്ട് പ്രഖ്യാപിക്കാത്ത ദിവസങ്ങളിൽ മിതമായ മഴ ലഭിക്കും.