സംസ്ഥാനത്ത് ഇന്ന് 26 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു,.

ഇന്ന് സംസ്ഥാനത്ത് 26 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. കാസർഗോഡ് 10 പേർക്കും മലപ്പുറത്ത് അഞ്ച് പേർക്കും പാലക്കാട്, വയനാട് ജില്ലകളിൽ 3 പേർക്കും കണ്ണൂരിൽ രണ്ടു പേർക്കും പത്തനംതിട്ട, ഇടുക്കി, കോഴിക്കോട് ജില്ലകളിൽ ഓരോരുത്തർക്കും രോഗബാധ സ്ഥിരീകരിച്ചു. മൂന്നു പേർക്കാണ് ഇന്ന് നെഗറ്റീവായത്.


പോസിറ്റീവ് ആയതിൽ 14 പേർ പുറത്തുനിന്ന് വന്നവരാണ്. ഇതിൽ ഏഴ് പേർ വിദേശത്തുനിന്ന് വന്നവരാണ്. 11 പേർക്ക് സമ്പർക് കത്തിലൂടെയാണ് രോഗബാധയുണ്ടായത്. ഇന്ന് രോഗം ബാധിച്ചവരിൽ കാസർ ഗോഡുകാരായ രണ്ട് ആരോഗ്യപ്രവർത്തകരും വയനാട്ടിലെ ഒരു പോലീസുകാരനും ഉൾപ്പെടുന്നു.