കാമുകിയുടെ ചിത്രങ്ങൾ വാട്സപ്പ് സ്റ്റാറ്റസ് ആക്കിയതിനെ തുടർന്ന് യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു

WhatsApp_Instagram_not_working_issue_news

മുൻ കാമുകിയുടെ നഗ്ന ചിത്രങ്ങൾ വാട്സപ്പ് സ്റ്റാറ്റസ് ആക്കിയതിനെ തുടർന്ന് മുളങ്ങുന്നതുകാവ് സ്വദേശിയായ അനിൽ കുമാറിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇരിങ്ങാലക്കുട പോലീസ് ആണ് അറസ്റ്റ് ചെയ്തത്. യുവതിയുടെ നഗ്നചിത്രങ്ങൾ സ്റ്റാറ്റസ് ലൂടെ പ്രചരിപ്പിച്ച അനിൽകുമാർ കുഴിക്കാട്ടുകോണം സ്വദേശിയാണ്.

ഇരുവരും ഏറെക്കാലമായി പ്രണയത്തിലായിരുന്നു എന്നും മാസങ്ങളോളം ഒരുമിച്ചു താമസിക്കുകയും ചെയ്തു എന്നും പറയപ്പെടുന്നു. എന്നാൽ ഈ അടുത്ത കാലത്ത് യുവതി അനിൽ കുമാറിനെ വിട്ടു പോവുകയുണ്ടായി. ഇതിൽ ക്ഷുഭിതനായാണ് യുവതിയുടെ നഗ്നചിത്രങ്ങൾ വാട്സാപ്പിൽ സ്റ്റാറ്റസ് ആക്കി പ്രചരിപ്പിച്ചത്. യുവതി നൽകിയ പരാതിയെ തുടർന്നാണ് അറസ്റ്റ് ചെയ്തത്. യുവാവ് മാസങ്ങൾക്കുമുമ്പ് നഴ്സിനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി കൂടിയാണ്.