ഡെങ്കിപ്പനി നിയന്ത്രണത്തിന് പൊതുജന പങ്കാളിത്തം അനിവാര്യം

സംസ്ഥാനത്താകെ ഡെങ്കിപ്പനി വ്യാപകമായി പടരുകയാണ്. ഡെങ്കിപ്പനിയെക്കുറിച്ച് ജനങ്ങളിൽ അവബോധം സൃഷ്ടിക്കുക, പ്രതിരോധിക്കാൻ ജനങ്ങളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യവുമായി മെയ് 16 ദേശീയ ഡെങ്കിപ്പനി ദിനം ജില്ലയിൽ ആചരിക്കും. ഈ വർഷത്തെ ഡെങ്കിപ്പനി ദിന സന്ദേശം ‘ഡെങ്കിപ്പനി നിയന്ത്രണത്തിന് പൊതുജന പങ്കാളിത്തം അനിവാര്യം’ എന്നതാണ്.

കഴിഞ്ഞ വർഷങ്ങളിൽ ഭൂരിഭാഗം കേസുകളും മഴക്കാലം തുടങ്ങി ജൂൺ മാസത്തിന് ശേഷമാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. എന്നാൽ ഈവർഷം മെയ് മാസം ആദ്യം തന്നെ 27 കേസുകൾ റിപ്പോർട്ട് ചെയ്തു കഴിഞ്ഞു. 2019ൽ 113 കേസുകളാണ് ജില്ലയിലെ വിവിധ ഭാഗങ്ങളിൽ റിപ്പോർട്ട് ചെയ്തിരുന്നത്. കോവിഡിനെ നേരിടാൻ കാണിക്കുന്ന ശ്രദ്ധ ഡെങ്കിപ്പനി പോലുള്ള കൊതുക് ജന്യ രോഗങ്ങളെ തടയാനും സ്വീകരിക്കണമെന്നും ജില്ലാ മലേറിയ ഓഫീസർ അബ്ദുൽ ജബ്ബാർ അറിയിച്ചു.