കാട്ടുപന്നിയുടെ ഇറച്ചിയുമായി മൂന്നു പേർ പിടിയിൽ

കാട്ടുപന്നിയുടെ ഇറച്ചി വിൽക്കാൻ ശ്രമിച്ച മൂന്നു പേർ എളനാട് സ്റ്റേഷനിലെ വനപാലകരുടെ പിടിയിലായി. കാരക്കാട്ടിൽ സന്ദീപ് (36), ചെപ്പയിൽ രഘു (37), പുത്തൻപുരക്കൽ സജീവ് (32) എന്നിവരെയാണ് ഡെപ്യൂട്ടി ഫോറസ്റ്റ് റെയ്ഞ്ചർ എസ് ഷാജഹാന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. കെണി വെച്ചു പിടിച്ച 30 കിലോ കാട്ടുപന്നി ഇറച്ചിയാണ് പ്രതികൾ വിൽപന നടത്താൻ ശ്രമിച്ചത്.

എളനാട് ഡെ. റേഞ്ച് ഫോറസ്റ്റർ എം. ഷാജഹാൻ, രഞ്ജിത് രാജ്, പി ആർ പ്രകാശൻ, എൻ. ബി ധന്യ, കെ. ടി ടിനു എന്നിവർ റെയ്ഡിൽ പങ്കെടുത്തു.