കോൺഗ്രസ്സ് നേതാക്കളുടെ നിരീക്ഷണം; തർക്കം മുറുകുന്നു..

വാളയാർ വഴി ചെന്നൈയിൽ നിന്നും പാസില്ലാതെയെത്തിയ മലപ്പുറം സ്വദേശിക്ക് കൊറോണ സ്ഥിരീകരിച്ചതോടെ കോൺഗ്രസ്സ് നേതാക്കൾ നിരീക്ഷണത്തിൽ പ്രവേശിക്കുന്നത് സംബന്ധിച്ച് തർക്കം മുറുകുന്നു.

എം പി മാരായ ടി എൻ പ്രതാപൻ, രമ്യ ഹരിദാസ്, വി കെ ശ്രീകണ്ഠൻ, എംഎൽഎ മാരായ അനിൽ അക്കരെ, ഷാഫി പറമ്പിൽ എന്നിവർ അതിർത്തിയിൽ നടന്ന സമരത്തിന്റെ ഭാഗമായിരുന്നു.

വാളയാറിൽ സമരം നടത്തിയവർ നിരീക്ഷണത്തിൽ കഴിയണമെന്ന ആരോഗ്യമന്ത്രിയുടെ പ്രസ്താവനയാണ് കോൺഗ്രസ്സ് നേതാക്കളെ പ്രകോപിതരാക്കിയത്. ഗുരുവായൂരിലെ കോവിഡ് കെയർ സെന്ററിൽ പാർപ്പിച്ച പ്രവാസികൾക്ക് കൊറോണ സ്ഥിരീകരിച്ചിരുന്നു. അതിനാൽ അവിടെ പ്രവാസികളെ സ്വീകരിക്കാൻ പോയ മന്ത്രി എസി മൊയ്തീനും നിരീക്ഷണത്തിൽ പോവണമെന്നാണ് കോൺഗ്രസ് വാദം.