ആൾത്താമസമില്ലാത്ത പറമ്പിൽ 200 ലിറ്റർ വാഷ്..

ആൾത്താമസമില്ലാത്ത പറമ്പിൽനിന്ന്‌ 200 ലിറ്റർ വാഷ് എക്സൈസ് പിടിച്ചെടുത്തു.ഇരിങ്ങാലക്കുട എക്സൈസ് ഇൻസ്പെക്ടർ എം.ആർ. മനോജിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രിവന്റീവ് ഓഫീസർ വിന്നി സിമേതിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കല്ലൂർ പാലയ്ക്കാപറമ്പ് ദേശത്തു നിന്നും വാഷ് കണ്ടെത്തിയത്.

വാറ്റ് നടത്തിയ പ്രതികളെക്കുറിച്ച് സൂചന ലഭിച്ചതായി എക്സൈസ് അറിയിച്ചു. പ്രിവന്റീവ് ഓഫീസർ ഗ്രേഡ് ഷിജു വർഗീസ്, വത്സൻ, ഫാബിൻ, സിവിൽ എക്സൈസ് ഓഫീസർമാരായ ജോജോ, അജിത്ത്കുമാർ എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നൽകി.