ഗവ. ദന്തൽ കോളേജിനാവശ്യമായ സുരക്ഷാ ഉപകരണങ്ങൾ ഒരുക്കി ഫാബ് ലാബ്.

ഗവ. ദന്തൽ കോളേജിനാവശ്യമായ സുരക്ഷ ഉപകരണങ്ങൾ നൽകി ഗവ എഞ്ചിനീയറിംഗ് കോളേജിലെ ഫാബ് ലാബ്. ദന്തൽ കോളേജ് ഡോക്ടർമാർക്കാവശ്യമായ പേഷ്യന്റ് കേജ്, എയറോസോൾ കണ്ടയിൻമെന്റ് ലേയ്ത് ബോക്സ്, ഫെയ്സ് ഷീൽഡ് എന്നീ ഉപകരണങ്ങളാണ് ഗവ. എൻജിനീയറിങ് കോളേജ് ദന്തൽ കോളേജ് പ്രിൻസിപ്പൽ ഡോ. ജോളി മേരി വർഗീസിന് കൈമാറിയത്. തൃശൂർ എഞ്ചിനീയറിംഗ് കോളേജിലെ ഫാബ് ലാബ് രൂപകൽപ്പന ചെയ്ത ഉപകരണങ്ങളാണിവ.


രോഗികളുമായി കൂടുതൽ അടുത്ത് ഇടപഴകേണ്ടി വരുന്ന വിഭാഗങ്ങളിൽ ഒന്നാണ് ദന്തൽ വിഭാഗം. ഡോക്ടർമാർ രോഗികളെ പരിശോധിക്കുമ്പോൾ അസുഖം പകരാനുള്ള സാധ്യത കൂടുതലാണ്. അതിനാൽ രോഗികളെ പൂർണമായും മൂടുന്ന രീതിയിലുള്ള ട്രാൻസ്പെരന്റ് ഷീറ്റ് കൊണ്ടാണ്. പിവിസി ഷീറ്റിൽ ഇട്ടിരിക്കുന്ന വിടവിലൂടെ ഡോക്ടറുടെ കൈകൾ രോഗിയിലേക്ക് എത്തുന്നത് സാധ്യമാക്കുന്നു. പരിശോധന കഴിഞ്ഞാൽ ഏതെങ്കിലും സാനിറ്റൈസിംഗ് ദ്രാവകത്തിൽ കഴുകി വീണ്ടും ഉപയോഗിക്കാവുന്നതാണ്.