പെയ്ഡ് ക്വാറന്റൈൻ ഹോട്ടലുകൾ സജ്ജമായി..

ജില്ലയിൽ കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായുളള പെയ്ഡ് ക്വാറന്റൈൻ ഹോട്ടലുകൾ സജ്ജമാക്കി. ആരോഗ്യ വകുപ്പിന്റെ നിർദ്ദേശാനുസരണം ക്വാറന്റൈനിൽ കഴിയേണ്ട വിദേശത്തു നിന്നും സംസ്ഥാനത്തിന് പുറത്തു നിന്നും വന്ന പ്രവാസികൾ ഉൾപ്പെടെ ഉള്ളവർക്കാണ് ഈ സൗകര്യങ്ങൾ ഒരുക്കിയിരിക്കുന്നത്. താരതമ്യേന തുച്ഛമായ നിരക്കിലാണ് ക്വാറന്റൈൻ ഹോട്ടലുകൾ ലഭ്യമാക്കുക.

എല്ലാവിധ നികുതിയുമുൾപ്പെടെ 1500 മുതൽ 3000 രൂപ വരെയാണ് ഈടാക്കുക. ഇതിൽ പ്രഭാത ഭക്ഷണം, ഉച്ചഭക്ഷണം, രാത്രി ഭക്ഷണം എന്നിവയും ഉൾപ്പെടും. തൃശൂർ താലൂക്കിൽ അഞ്ച്, ചാവക്കാട് താലൂക്കിൽ മൂന്ന്, ചാലക്കുടി താലൂക്കിൽ ഒന്ന് എന്നിങ്ങനെ ജില്ലയിൽ ആകെ ഒൻപത് പെയ്ഡ് ഹോട്ടലുകളാണ് സജ്ജമാക്കിയിരിക്കുന്ന