പ്രായപൂർത്തിയാവാത്ത പെൺകുട്ടികളെ ഉപേക്ഷിച്ച് പോയ യുവതി അറസ്റ്റിൽ..

പ്രായപൂർത്തിയാവാത്ത പെൺമക്കളെ ഉപേക്ഷിച്ച് പോയ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. എയ്യാൽ സ്വദേശിയായ യുവതിയാണ് 2 പെൺകുട്ടികളെ ഉപേക്ഷിച്ച് ഭർതൃവീട്ടിൽനിന്നും പോയത്.
മുപ്പത്തിയൊന്നുകാരിയായ യുവതിയെ തിങ്കളാഴ്ച ഉച്ച മുതലാണ് കാണാതായത്.

യുവതിയെ കാണാനില്ലെന്ന പരാതിയുമായി വൈകീട്ട് ഭർത്താവ് പോലീസ് സ്റ്റേഷനിൽ എത്തി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ചൊവ്വാഴ്ച യുവതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. ജുവനൈൽ ജസ്റ്റിസ് നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്ത് വടക്കാഞ്ചരി ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ യുവതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.