തിരുമുടിക്കുന്നിൽ താൽകാലിക ആശുപത്രി ഒരുങ്ങുന്നു…

തിരുമുടിക്കുന്നിലെ ആരോഗ്യവകുപ്പിന്റെ പരിശീലന കേന്ദ്രം താത്കാലിക ആശുപത്രിയാക്കാൻ തീരുമാനമായി. ത്വക് രോഗ ആശുപത്രി വളപ്പിൽ പൂർത്തിയാക്കിയ പരിശീലന കേന്ദ്രമാണ് താത്കാലികമായി ആശുപത്രിയാക്കി മാറ്റുന്നത്. ഇതിനുള്ള പ്രാഥമിക നടപടികൾ നിലവിൽ പൂർത്തീകരിച്ചിട്ടുണ്ട്.

36 പേർക്ക് കിടത്തി ചികിത്സയ്ക്കുള്ള സൗകര്യങ്ങൾ ഇവിടെ ഏർപ്പെടുത്തിയിട്ടുണ്ട്. നേരത്തെ ഇവിടെ മടങ്ങിയെത്തുന്ന പ്രവാസികളെ പാർപ്പിക്കാനാണ് ലക്ഷ്യമിട്ടിരുന്നത്. ബാത്ത് റൂം അറ്റാച്ചഡ്‌ അല്ലാത്തതിനാൽ ഇത് പ്രയോജനപ്പെടുത്താനാകാതെ വന്നു. ഇതേ തുടർന്നാണ് ആശുപത്രിയെന്ന സാധ്യതക്ക് വഴി മാറിയത്.