കടലേറ്റം തടയാനായി ഏത്തായ് ബീച്ചിൽ നിക്ഷേപിച്ച മണലെടുത്ത് കോൺഗ്രസ് പ്രവർത്തകൻ സ്വന്തം ഭൂമി നികത്തിയതായി പരാതി. മണലെടുപ്പ് മൂലം വലിയ കുഴിയായി കിടന്നിരുന്ന സ്ഥലമാണ് കടലേറ്റം തടയാനായി നിക്ഷേപിച്ച തീരത്തെ മണൽ ഉപയോഗിച്ച് നികത്തിയത്. സമ്പൂർണ്ണ ലോക് ഡൗൺ ദിവസമായ ഞായറാഴ്ചയാണ് ഭൂമി നികത്തിയതെന്നാണ് പ്രാഥമിക വിവരം. പഞ്ചായത്തിന്റെ അനുമതിയുണ്ടെന്ന് നുണ പറഞ്ഞ് പ്രദേശവാസികളെ തെറ്റിധരിപ്പിച്ചാണ് ഭൂമി നികത്തിയതെന്നും ആക്ഷേപമുയരുന്നുണ്ട്.