ബൈക്കിൽ ചാരായ വിൽപ്പന; രണ്ടുപേർ അറസ്റ്റിൽ…

ബൈക്കിൽ ചാരായം വിൽപ്പനക്കായി എത്തിയ രണ്ടുപേരെ വരന്തരപ്പിള്ളി പൊലീസ് അറസ്റ്റ് ചെയ്തു. ആമ്പല്ലൂർ കിഴക്കൂടൻ സജീവന്റെ മകൻ സനേഷ് (30), വെണ്ടോർ മാരാത്ത്പറമ്പിൽ ശശിധരന്റെ മകൻ ഷനിൽ (33) എന്നിവരെയാണ് പോലീസ് പിടികൂടിയത്. രണ്ട് കന്നാസുകളിലായി അഞ്ചുലിറ്റർ വാറ്റ് ചാരായമാണ് ഇവരിൽ നിന്നും സിഐ എസ് ജയകൃഷ്ണൻ, എസ്ഐ ഐ സി ചിത്തരഞ്ജൻ എന്നിവർ പിടിച്ചെടുത്തത്. വരന്തരപ്പിള്ളി പള്ളിക്കുന്നിൽ വാഹന പരിശോധനക്കിടെ ആയിരുന്നു സംഭവം. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു