കനത്ത കാറ്റിൽ കോടശേരി പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ വ്യാപക നാശം. ചൊവ്വാഴ്ച വൈകിട്ട് നാലോടെയായിരുന്നു ശക്തമായ കാറ്റും മഴയും ഇടിമിന്നലും ഉണ്ടായി. കോടശേരി പഞ്ചായത്തിലെ മേട്ടിപ്പാടം പ്രദേശത്ത് രണ്ടുപേർക്ക് മിന്നലിൽ പരിക്കേറ്റു.തൊമ്മാന ജോയിയുടെ മകൻ നിവിൻ (20), പറമ്പിക്കാടൻ അയ്യപ്പൻ (60) എന്നിവർക്കാണ് പരിക്കേറ്റത്. തൊട്ടടുത്തുള്ള പാറമടയിൽ ചൂണ്ടയിൽ മീൻ പിടിക്കുന്നതിനിടെയാണ് മിന്നലേറ്റത്. രണ്ട് പേരേയും ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.എലിത്തിപ്ര കോണിക്കപ്പാടം ബാബുവിന്റെ വീടിനു മുകളിലേക്ക് മുളങ്കൂട്ടം മറിഞ്ഞു വീണു. മരം വീണ് കമ്പികൾ പൊട്ടിയതിനാൽ പല സ്ഥലങ്ങളിലും വൈദ്യുതി നിലച്ചു.