തൃശൂരിൽ നിന്നുള്ള മെഡിക്കൽ സംഘം കാസർകോടേക്ക് യാത്രതിരിച്ചു…

കോവിഡ് ചികിത്സയ്ക്ക് നേതൃത്വം നൽകാനായി തൃശൂർ ഗവ. മെഡിക്കൽ കോളേജിൽനിന്ന്‌ പതിനഞ്ചംഗ മെഡിക്കൽ സംഘം ചൊവ്വാഴ്ച കാസർകോട് മെഡിക്കൽ കോളേജിലേക്ക് യാത്രതിരിച്ചു. വിവിധ ചികിത്സാവിഭാഗങ്ങളിലെ ഡോക്ടർമാരാണ് സംഘത്തിലുള്ളത്.

പത്ത് ഡോക്ടർമാരും അഞ്ച് നഴ്സിങ് അസിസ്റ്റൻറുമാരുമാണ് സംഘത്തിൽ ഉള്ളത്.തദ്ദേശ സ്വയംഭരണ വകുപ്പ്
മന്ത്രി എ.സി. മൊയ്തീൻ മെഡിക്കൽ സംഘത്തെ യാത്രയാക്കി. പ്രിൻസിപ്പൽ ഡോ.എം.എ. ആൻഡ്രൂസ്, സൂപ്രണ്ട് ഡോ.ആർ. ബിജുകൃഷ്ണൻ, ഡെപ്യൂട്ടി സൂപ്രണ്ടുമാരായ ഡോ.നിഷ എം. ദാസ്, ഡോ.പി.വി. സന്തോഷ്, ആർ.എം.ഒ. ഡോ.സി.പി. മുരളി തുടങ്ങിയവർ മെഡിക്കൽ സംഘത്തിന് യാത്രയയപ്പ് നൽകി.