കൊവിഡ് ബാധിച്ച് ദുബായിൽ കുന്നംകുളം സ്വദേശി മരിച്ചു.

ചൊവ്വന്നൂർ കല്ലഴിക്കുന്ന് സ്വദേശി പുത്തൻകുളങ്ങര കൊച്ചുണ്ണിയുടെ മകൻ അശോക് കുമാർ (53) ആണ് മരിച്ചത്. ഇന്ന് പുലർച്ചെയായിരുന്നു മരണം സംഭവിച്ചത്. കുറെ വർഷങ്ങളായി ദുബായിൽ വർക്ക്ഷോപ്പ് ജീവനക്കാരനായിരുന്നു അശോക് കുമാർ.

കഴിഞ്ഞ വർഷം ഫെബ്രുവരിയിലാണ് നാട്ടിൽ അവസാനമായി വന്നിരുന്നത്. ഇത്തവണ വരാൻ ടിക്കറ്റുമായി ഒരുങ്ങിയിരിക്കുമ്പോഴാണ് വിമാനങ്ങൾ റദ്ദാക്കിയത്. സംസ്കാരം ദുബായിൽ തന്നെ നടത്തും എന്ന് ബന്ധുകൾ പറഞ്ഞു.