ഗൃഹനാഥൻ വീട് വൃത്തിയാക്കുമ്പോൾ വരാന്തയിൽ കണ്ടത് 50 ലിറ്റർ വാഷ്..

ലോക്ഡൗൺ നിയന്ത്രണം മൂലം വീട്ടിൽനിന്ന്‌ താത്‌കാലികമായി വിട്ടുനിന്നയാളുടെ വീട്ടുവരാന്തയിൽ നിന്നും 50 ലിറ്റർ വാഷ് പിടിച്ചു. വീടിന്റെ വരാന്തയിൽ പ്ലാസ്റ്റിക് കുടങ്ങളിൽ സൂക്ഷിച്ച നിലയിലാണ് വാഷ് കണ്ടെത്തിയത്. തളി ശിവക്ഷേത്രത്തിന് സമീപത്തെ വീടിന്റെ രണ്ടാംനിലയിലെ വരാന്തയിലാണ് കുടങ്ങൾ വെച്ചിരുന്നത്. ഗൃഹനാഥൻ വീട് വൃത്തിയാക്കുന്ന തിനിടയിലാണ് വാഷ് കണ്ടെത്തിയത്. എരുമപ്പെട്ടി പോലീസ് ഇൻസ്പെക്ടർ കെകെ ഭൂപേഷും സംഘവും വാഷ് ഒഴുക്കിക്കളഞ്ഞു.