കോവിഡ് മരണം – തൃശൂർ സ്വദേശി ദമാമിൽ മരിച്ചു.

തൃശൂർ കുന്നംകുളം കടവല്ലൂർ സ്വദേശി പട്ടിയാമ്പുള്ളി ബാലൻ ഭാസി (60) ദമാമിൽ കോവിഡ് ബാധിച്ചു മരിച്ചു. കഴിഞ്ഞ 29 വർഷമായി സൗദിയിൽ പ്രവാസിയായ ഇദ്ദെഹം ദമാം സ്വിറ്റ്‌സ് ബേക്കറിയിൽ സൂപ്പർവൈസർ ആയി ജോലിചെയ്തു വരികയായിരുന്നു. കഴിഞ്ഞ മൂന്നു ദിവസമായി ദമാം സെൻട്രൽ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗതിൽ കഴിഞ്ഞിരുന്ന ഇദ്ദേഹത്തിന് പരിശോധനയിൽ കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു.

ഇന്ന് വൈകുന്നേരമാണ് അന്ത്യം സംഭവിച്ചത്. ഭാര്യ ഷീജ, മക്കൾ ജിബിൻ, ദിൽന. മൃതദേഹം സംസ്ക്കരിക്കുന്നതിനുള്ള നടപടി ക്രമങ്ങൾ സാമൂഹ്യ പ്രവർത്തകൻ നാസ് വക്കത്തിന്റെ നേതൃത്വത്തിൽ പുരോഗമിക്കുന്നു.