അതീവ ജാഗ്രതയിൽ കോവിഡ് കെയർ സെന്ററുകൾ..

ജില്ലയിലെ കോവിഡ് കെയർ സെന്ററുകൾ സ്ഥിതി ചെയ്യുന്ന 13 ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാരുടെ യോഗം കളക്ടറേറ്റിൽ ചേർന്ന് സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തി. 240 പേരാണ് 650 പേർക്ക് ക്വാറന്റൈൻ സൗകര്യമുള്ള കോവിഡ് കെയർ സെന്ററുകളിൽ ഇപ്പോഴുള്ളത്. തദ്ദേശ സ്വയംഭരണ ഉദോഗസ്ഥർക്ക്‌ കീഴിലാണ് ഓരോ സെന്ററുകളും പ്രവർത്തിക്കുന്നത്.

പഞ്ചായത്തുകളുടെ തനത് ഫണ്ട് ഉപയോഗിച്ചാണ് ഇവിടെയെല്ലാം സൗകര്യങ്ങൾ ഒരുക്കിയത്. ആശ വർക്കർ, വളണ്ടിയർമാർ, കെയർ ടേക്കർമാർ തുടങ്ങിയവരുടെ സേവനവും ഉറപ്പു വരുത്തിയിട്ടുണ്ട്. ഭക്ഷണം, ഇന്റർനെറ്റ് തുടങ്ങിയ സൗകര്യവും ഒരുക്കിയിട്ടുണ്ട്. 13 പഞ്ചായത്തുകളിലെയും കോവിഡ് കെയർ സെന്ററുകളിലേക്കുള്ള ഭക്ഷ്യധാന്യ കിറ്റുകളുടെ വിതരണം പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ നിർവ്വഹിച്ചു.