വീടിനുള്ളിലെ ബാത്റൂമിൽ ചാരായം വാറ്റിയ യുവാവ് തൃശൂർ എക്സൈസ് സ്പെഷ്യൽ സ്ക്വാഡിന്റെ പിടിയിലായി. കുന്നംകുളം അടുപ്പൂട്ടി സ്വദേശി കുത്തൂർ വീട്ടിൽ ഗ്രിഗറി (37) ആണ് സ്വന്തം വീട്ടിലെ ബാത്റൂമിൽ നാടൻ വാറ്റ് നടത്തുന്നതിനിടെ അറസ്റ്റിലായത്.
ഇവിടെ നിന്നും 10 ലിറ്റർ ചാരായവും 160 ലിറ്റർ വാഷും പിടികൂടി.വീടിന്റെ അടുക്കളയിൽ രണ്ടു ബാരലു കളിലായാണ് വാഷ് സൂക്ഷിച്ചിരുന്നത്. ഇലക്ട്രിക്കൽ ജോലിയുടെ മറവിലാണ് ഇയാൾ ചാരായ വിൽപന നടത്തിയിരുന്നത്. വ്യാജ മദ്യം നിർമ്മിക്കുന്ന എല്ലാവരെയും പിടികൂടാനുള്ള ഒരുക്കത്തിലാണ് പോലീസും എക്സൈസ് സംഘവും.