കൂടുതൽ ആളുകൾ ഹോം ക്വാറന്റയിനിലേക്ക്

ഇരിങ്ങാലക്കുട നഗരസഭാ പരിധിയിൽ അന്യസംസ്ഥാനങ്ങളിൽനിന്നെത്തിയ 22 പേരെ ഹോം ക്വാറന്റയിനിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ എത്തിയ 22 പേർ നഗരത്തിലെ രണ്ട് ഹോട്ടലുകളിൽ ക്വാറന്റയിനിലാണ്. നഗരസഭാ പരിധിയിൽ തിങ്കളാഴ്ച അന്യസംസ്ഥാനങ്ങളിൽ നിന്നെത്തിയ 22 പേർ ഹോം ക്വാറന്റയിനിൽ പ്രവേശിച്ചു.

വീടുകളിൽ താമസിപ്പിച്ചാൽ മതിയെന്ന നിർദേശത്തെ തുടർന്നാണ് ഇതെന്ന് ആരോഗ്യവിഭാഗം അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ എത്തിയ 22 പേർ നഗരത്തിലെ രണ്ട് ഹോട്ടലുകളിൽ ക്വാറന്റയിനിലാണ്. വീടുകളിൽ പോകാൻ കഴിയാത്തവർക്ക് ക്വാറന്റയിൻ സൗകര്യം ഒരുക്കുമെന്ന് തഹസിൽദാർ പറഞ്ഞു. ആരെയും നിർബന്ധിച്ച് വീടുകളിലേക്ക് വിടില്ലെന്നും തഹസിൽദാർ വ്യക്തമാക്കി.

കൊടുങ്ങല്ലൂരിൽ ക്വാറന്റയിനിൽ ഉള്ള 40 പേരെ ഹോം ക്വാറന്റയിനിൽ ആക്കാനും ധാരണയായി.വീടുകളിൽ സൗകര്യങ്ങൾ ഇല്ലെന്നറിയിച്ച മൂന്നു പേർക്ക് മാത്രമാണ് നഗരസഭ ക്വാറന്റയിൻ ഒരുക്കിയിട്ടുള്ളത്.127 പേരാണ് കൊടുങ്ങല്ലൂരിൽ ആകെ നിരീക്ഷണത്തിൽ കഴിയുന്നത്.